Malayalam Romantic Story

അവൻ കൊണ്ടുവന്ന ജ്യൂസിൽ ഉറക്കഗുളിക കലക്കിയത് താൻ അറിഞ്ഞിരുന്നില്ല

കീർത്തി തന്റെ കൈയിലുള്ള ഫോൺ മുറ്റത്തെ തറയിൽ വലിച്ചെറിഞ്ഞു എന്നിട്ടും കലിയടങ്ങത്തപ്പോൾ കൈയിൽ കിട്ടിയ കല്ല് കൊണ്ട് ഫോണിൽ ആഞ്ഞെറിഞ്ഞു ഫോൺ ചിതറിത്തെറിച്ചു കീർത്തി തറയിലിരുന്നു കൊണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ഓർത്തു ഇന്നലെ രാത്രി തന്റെ ആദ്യരാത്രി യായിരുന്നു കഴുത്തിൽ താലി കെട്ടിയത് കൂടെ പഠിപ്പും മൂന്ന് വർഷം തന്റെ പുറകെ നടന്ന സുജിത്തുമായിരുന്നു എന്നാൽ താൻ സ്നേഹിച്ചത് രാജേഷിനെയായിരുന്നു.

രാജേഷ് ഒരു ചതിയനാണെന്ന് തിരിച്ചറിയാൻ വൈകി ഒരു ദിവസം അവനെ വിശ്വസിച്ച് അവന്റെ കൂടെ അവന്റെ വീട്ടിൽ പോയി എന്നാൽ അത് അവന്റെ വീടായിരുന്നില്ല അവൻ കൊണ്ടുവന്ന ജ്യൂസിൽ ഉറക്കഗുളിക കലക്കിയത് താൻ അറിഞ്ഞിരുന്നില്ല അന്ന് തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടു തന്റെ ശരീരം കിട്ടിയതോടെ രാജേഷിനു തന്നെ വേണ്ടാതായി.

ഇനിയൊരു വിവാഹം പ്രണയം ഒന്നും വേണ്ട എന്ന് കരുതിയ തന്നെ എല്ലാം അറിഞ്ഞു കൊണ്ട് സുജിത്ത് സ്വീകരിക്കാൻ തയ്യാറായി എന്നാൽ താൻ വിവാഹത്തിനു സമ്മത മായിരുന്നില്ല സുജിത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് താൻ വിവാഹത്തിന് സമ്മതിച്ചത്.

എന്നാൽ ആദ്യരാത്രിയിൽ സുജിത്തിന്റെ വേറെ മുഖമായിരുന്നു കണ്ടത്

“നീ എന്താടി കരുതിയത് നിന്നെ കെട്ടി തമ്പുരാട്ടിയാക്കി വാഴിക്കുമെന്നാണോ അവളുടെ ഒരു നാണം പ്ഫു”

“സുജിത്തേട്ടാ ഞാൻ” അഭിരാമി പറയാൻ തുടങ്ങവെ സുജിത്ത് കൈയുർത്തി കൊണ്ട് പറഞ്ഞു

“നീയൊന്നും പറയണ്ട ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാ നിന്നെ ഞാൻ കെട്ടിയത് അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ല മറിച്ച് പകയുള്ളത് കൊണ്ടാണ് മൂന്ന് വർഷം നിന്റെ പുറകേ നടന്നിട്ടും ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ എന്നോ കണ്ടവനെ പ്രേമിച്ചതല്ലേ നീ എന്നിട്ട് അവൻ നിനക്ക് എന്ത് തന്നു” ഒന്ന് നിർത്തിയിട്ട് സുജിത്ത് വീണ്ടും തുടർന്നു.

നീ അറിയോ മൂന്ന് വർഷം ഞാൻ സഹിച്ച വേദന നിന്നെ നഷ്ടപ്പെട്ടന്നറിഞ്ഞ ദിവസം മുതൽ കരഞ്ഞു തീർത്ത ദിവസങ്ങൾ ഞാൻ എന്തിനാണോ നിന്നെ കെട്ടിയതെന്നറിയോ ഞാൻ അനുഭവിച്ച വേദന നീയും അറിയണം ഓരോ ദിവസവും നിന്റെ കണ്ണീർ കണ്ടാലെ എനിക്ക് തൃപ്തിയാകു നിന്റെ ഫോണിൽ രാജേഷ്ഷിനെപ്പോലുള്ള എത്ര ആളുടെ നമ്പർ ഉണ്ട് അവരൊട് കിന്നരിക്കലൊന്നും ഇവിടെ നടക്കില്ല” എന്നും പറഞ്ഞ് സുജിത്ത് മുറിയിൽ നിന്നും ഇറങ്ങി പോയി കീർത്തിക്ക് ഇതൊക്കെ കേട്ട് തലകറങ്ങുന്നത് പോലെ തോന്നി

“എന്താ മോളെ നീയി കാണിക്കുന്നത്” ശബ്ദം കേട്ടാണ് കീർത്തി ഓർമ്മയിൽ നിന്നുണർന്നത് സുജിത്തിന്റെ അമ്മ സുഷമയായിരുന്നു അത്

“എത്ര രൂപയുടെ ഫോണാ മോളെ നീ എറിഞ്ഞുടച്ചത് എന്ത് പറ്റി നിനക്ക് ” സുഷമ ചോദിച്ചു

“അത് അമ്മേ ഞാൻ …..” എന്ത് പറയണമെന്നറിയാതെ കീർത്തി കുഴങ്ങി

മോളെ മോള് കരഞ്ഞോ എന്തിനാ കരഞ്ഞത് സുഷമ കീർത്തിയുടെ മുഖമുയർത്തി ചോദിച്ചു

അതുകേട്ട് കീർത്തി പൊട്ടിക്കരഞ്ഞുകൊണ്ട് ഉണ്ടായതെല്ലാം പറഞ്ഞു “അമ്മേ ഞാൻ വിവാഹത്തിനു മുന്നേ പിഴച്ചവള്ളാണ് എല്ലാം സുജിത്തേട്ടനോട് തുറന്നു പറഞ്ഞതാണ് എന്നെ വെറുക്കരുത് അമ്മേ ” കീർത്തി പൊട്ടിക്കരഞ്ഞു കൊണ്ട് സുഷമയുടെ കാൽക്കൽ വീണു

സുഷമ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു “മോള് കരയണ്ട മോളെ അമ്മ ഒരിക്കലും വെറുക്കില്ല നീ എന്റെ മോളാ” സുഷമ അവളെ തന്നോട് ചേർത്ത് പിടിച്ചു പറഞ്ഞു

കുറച്ചു കഴിഞ്ഞ് സുജിത്ത് വീട്ടിലെത്തി നോക്കുമ്പോളുണ്ട് മുറ്റത്ത് ഫോൺ ചിതറിക്കിടക്കുന്നു അത് കണ്ട് അവൻ അമ്മയുടെ അടുത്തെത്തി ചോദിച്ചു

” അമ്മേ മുറ്റത്ത് ആരുടെ ഫോണാ പൊട്ടിക്കിടക്കുന്നത് “

അതിനു മറുപടി മുഖമടക്കി ഒരടിയായിരുന്നു

അമ്മേ സുജിത്ത് കവിൾ തടവികൊണ്ട് വിളിച്ചു

“ഒരക്ഷരം മിണ്ടരുത് നീ നീയെന്തൊക്കെയാ ഇന്നലെ ആ കുട്ടിയോട് പറഞ്ഞത് “

ഓ അവളെല്ലാം അമ്മയോട് പറഞ്ഞോ

അതെ അവളെല്ലാം എന്നോട് പറഞ്ഞു പാവം കുട്ടി അവളെത്ര വിഷമിച്ചെന്നറിയോ

അവളെക്കാൾ കൂടുതൽ ഞാൻ വിഷമിച്ചിട്ടുണ്ട് അവൻ പറഞ്ഞു

ടാ അവൾക്ക് ഒരു തെറ്റ് പറ്റി അത് ക്ഷമിക്കുകയല്ലേ വേണ്ടത് അല്ലാതെ കുടുതൽ ആഴത്തിൽ ചവിട്ടി താഴ്തുകയല്ല പണ്ട് നീ അച്ഛന്റെ കൈയിൽ നിന്ന് ആയിരം രൂപ മോഷ്ടിച്ചപ്പോൾ അച്ഛൻ അത് കൈയോടെ പിടികൂടിയപ്പോൾ അദ്ദേഹം നിന്നെ ശിക്ഷിച്ചോ ഇല്ലാലോ പകരം എന്താണ് ചെയ്തത് നിന്നോട് ക്ഷമിച്ച് നിന്നെ നല്ല വഴിക്ക് നടത്തിച്ചു അന്ന് നിന്നെ ശിക്ഷിച്ചിരുന്നെങ്കിൽ നീ ഇന്ന് നാട്ടുകാരുടെ മുന്നിൽ കള്ളനാകുമായിരുന്നില്ലേ

സുഷമ മെല്ലെ സുജിത്തിന്റെ അരികിൽ ചെന്നു അവന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.മോനെ അതുപോലെ തന്നെയാണ് അവളും അവൾക്ക് തെറ്റ് പറ്റി അതിൽ അവളെ ക്രൂശിക്കുകയല്ല വേണ്ടത് അതിൽ നിന്നു മോചിപ്പിക്കുക യാണ് സത്രീത്വം എന്നാൽ അവളുടെ ശരീരമല്ല മനസാണ് അത് ഒരിക്കലും നശിച്ചിട്ടില്ല എല്ലാം അറിഞ്ഞു കൊണ്ട് അവളെ സ്വീകരിച്ച നീ അവളുടെ മനസിൽ ഭർത്താവല്ല ദൈവമാണ് നിന്നിൽ നിന്ന് ഇത്തിരി സ്നേഹം മാത്രമേ അവൾ ആഗ്രഹിക്കുന്നുള്ളു ഇനി എല്ലാം നിനക്ക് തീരുമാനിക്കാം

എന്നു പറഞ്ഞ് സുഷമ അകത്തേക്ക് നടന്നു സുജിത്ത് ഒന്നും മിണ്ടാതെ അവിടെ നിന്നും എന്തോ ഓർത്ത പോലെ അകത്ത് പോയ സുഷമ തിരിച്ച് വന്ന് അവനോട് താക്കിതോണം പറഞ്ഞു

“നിനക്ക് അവളെ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം നീ എന്ത് ചെയ്താലും അവളിവിടെ തന്നെ ഉണ്ടാകും എന്റെ മകളായിട്ട് അവളെ വേദനിപ്പിക്കുകയോ കുത്ത വാക്കുകൾ പറഞ്ഞു വേദനിപ്പിക്കുകയോ ചെയ്താലുണ്ടല്ലോ വെച്ചെക്കില്ല ഞാൻ”

അന്നു രാത്രി വളരെ വൈകിയാണ് സുജിത്ത് വീട്ടിലെത്തിയത് വീട്ടിലെത്തിയപ്പോൾ പൂമുഖത്ത് അമ്മയിരിക്കുന്നു ഇത് കണ്ട് അവൻ ചോദിച്ചു

“ഇന്നെന്താ പതിവില്ലാതെ പൂമുഖത്ത് സാധാരണ വാതിലടച്ച് അകത്തിരിക്കാണെല്ലോ”

ഞാൻ നിന്നെ കാത്തിരുന്നതൊന്നുമല്ല ദേ ഇവൾ ഉറങ്ങാതെ ഇവിടെ വന്നിരിക്കുന്നത് കണ്ട് ഇരുന്നതാ

അപ്പോളാണ് കുറച്ചപ്പുറത്തിരിക്കുന്ന കീർത്തിയെ അജിത്ത് ശ്രദ്ധിച്ചത്

അവൻ മെല്ലേ അവളുടെ അടുത്ത് ചെന്നു അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ കാൽക്കൽ വീണു

മാപ്പാക്കണം എല്ലാത്തിനും ഞാൻ ഒരുപാട് വിഷമിപ്പിച്ചു അതിനുള്ള ശിക്ഷ എനിക്ക് കിട്ടി എന്നെ വെറുക്കരുത് അവൾ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു

അവൻ പതിയെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു എന്നിട്ടു പറഞ്ഞു

ഇനിയൊരിക്കലും ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല നീയെന്റെതു മാത്രമാണ് അവൻ ഒരു പൊതി അവളുടെ കൈയിൽ കൊടുത്തു അവളതു തുറന്നു നോക്കി അതിൽ പുതിയൊരു മൊബൈൽ ഫോണായിരുന്നു അത് കണ്ട് അവളവനെ കെട്ടിപിടിച്ചു. അവർ രണ്ടു പേരും അമ്മയുടെ അടുത്തെത്തി അമ്മ അവരെ രണ്ടു പേരെയും ചേർത്ത് പിടിച്ച് പറഞ്ഞു

“ഇനി എനിക്ക് മക്കൾ രണ്ടാണ് “

അമ്മ തിരിച്ചറിവ് നൽകും ദൈവമാണമ്മ

Share this:

Related Posts